നിസാറെ ഇന്നെന്താ ഡാ പരിപാടി എന്ന പതിവു ചോദ്യവുമായി ഇതേ വരുന്നു സുബൈറിന്റെ കാള്‍ ....എന്തു പരിപാടി എന്നത്തേയും പോലെ ഇന്നും വായി നോക്കണം അല്ലാണ്ടെ എന്തു ...എന്നാ വാ എന്‍റെ കുട്ടീടെ അടുത്ത് നമുക്കൊന്നു പോയി നോക്കിയാലോ ?? അവസാനം പണിയാകുമോടാ ... അതൊക്കെ നമുക്ക് വരുന്നിടത്ത് വച്ചു കാണാം നീ വാ പോരുന്ന വഴിക്ക് സെര്‍വിസിനു കൊടുത്ത ബൈക്കും എടുക്കാമല്ലോ എന്നും പറഞ്ഞു അവന്‍ എന്നെ വിളിച്ചു കൊണ്ട് പോയി ..
പോകുന്ന സമയത്താണ് ഗഫൂറിനെ വിളിച്ചോ നീ അവനും കൂടെ വരട്ടെ എന്നാലല്ലേ നമുക്കൊരു ത്രില്‍ ഒള്ളു എന്ന് അവന്‍ പറഞ്ഞു ...അപ്പോഴാണ് അവനിട്ട് ഇന്നൊരു പണി കൊടുത്താലോ എന്ന ചിന്ത എന്‍റെ മനസ്സില്‍ പൂവിട്ടത് ...ഞാന്‍ പറഞ്ഞു ഡാ നമുക്കവനിട്ടൊരു പണി കൊടുക്കാം ഇന്നു ...ഓ ആയികൊട്ടെ .....അങ്ങിനെ ഗഫൂറിനെ വിളിച്ചു ഡാ നമുക്കിന്നൊരിടം വരെ പോകണം നീ വരുന്നോടാ ....ഓ പിന്നെ എനിക്കിവിടെ വേറെ എന്താ പരിപാടി ഞാന്‍ ഇതാ വരുന്നു ..ആട്ടെ എങ്ങോട്ട് പോകാനാ പരിപാടി ? കോഴിക്കോട് വരെ പോകണം അവിടെ നമ്മുടെ സുബൈറിനെ കാണാന്‍ ഒരു കൊച്ചു വരാമെന്ന് പറഞ്ഞിട്ടുണ്ട് ...ഓ ഒരു പത്തു മിനിറ്റെടാ ഇതേ എത്തി പോയ് ....ഞാന്‍ പറഞ്ഞു ഡാ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ആണു ഇപ്പോള്‍ ട്രെയിന്‍ വരും ടിക്കെറ്റും എടുത്തു കഴിഞ്ഞു ഇനി എന്തു ചെയ്യും ...ഒരു കാര്യം ചെയ്യു ട്രെയിന്‍ വന്നാല്‍ ഞങ്ങള്‍ പോകും നീ പുറകെ വരുന്ന വണ്ടിക്കു വന്നാല്‍ മതി ഞങ്ങള്‍ അവിടെ വെയിറ്റ് ചെയ്തോളാം നീ വന്നിട്ടേ ഞങ്ങള്‍ അവളെ കാണാന്‍ പോകുക ഒള്ളു ...ഓക്കേ അങ്ങിനെ ആയികൊട്ടെ എന്ന് അവനും പറഞ്ഞു ...എന്നാ നീ പെട്ടെന്ന് റെഡി ആയി വാ എന്ന് പറഞ്ഞു കട്ട് ചെയ്തു ...
സത്യത്തില്‍ ഞങ്ങള്‍ ഞങ്ങള്‍ കോഴിക്കോട് പോകാന്‍ തീരുമാനിച്ചിരുന്നില്ല അവനിട്ടൊരു പണി കൊടുക്കാം എന്ന് കരുതി ആണു ഞാന്‍ അങ്ങിനെ പറഞ്ഞത് ..അങ്ങിനെ അവന്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്നതും നോക്കി കൂട്ടുകാരന്‍റെ കടയില്‍ ഇരിപ്പായി ...അല്പം കഴിഞ്ഞപ്പോള്‍ ഇതേ ഓടി കിതച്ചു വരുന്നു അവന്‍ ....അവന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി വിളിച്ചു നിങ്ങള്‍ പോയോട ഞാന്‍ ഇവിടെ എത്തി ..ഞാന്‍ പറഞ്ഞു ഞങ്ങള്‍ എപ്പഴേ പോയി ...അവന്‍ പറഞ്ഞു ഇന്റര്‍ സിറ്റിക്ക് ഞാനും വരുന്നു നിങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വെയിറ്റ് ചെയ്യു ...ഓക്കേ ..
അങ്ങിനെ അവന്‍ അടുത്ത വണ്ടിക്കു കയറി ....ഞങ്ങള്‍ക്ക് പോകേണ്ടത് വെറും പത്തു കിലോ മീറ്റര്‍ മാത്രം ..അങ്ങിനെ സുബൈര്‍ പറഞ്ഞു നമുക്കും ട്രെയിനിനു പോകമെടാ ടിക്കെറ്റൊന്നും എടുക്കെണ്ടല്ലോ ''ഗവണ്‍മെന്റിന്റെ മക്കള്‍'' അല്ലെ നമ്മള്‍ നമുക്കു ഫ്രീ ആയി പോകാമെടാ...ഞാനും കരുതി ടിക്കറ്റ് എടുക്കേണ്ട മുന്‍പ് ഒരു തവണ കൂട്ടുകാരനെ പിക് ചെയ്യാന്‍ പോയപ്പോള്‍ പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തില്ല എന്നും പറഞ്ഞു അഞ്ഞൂറ് രൂപ ഫൈന്‍ തന്നതല്ലേ അതില്‍ നിന്നും കുറചോട്ടെ എന്ന് കരുതി ട്രെയിന്‍ കയറി ...പോകുന്ന വഴിക്ക് ഗഫൂറിന്റെ കാര്യം പറഞ്ഞു ചിരിയോട് ചിരിയാണ് രണ്ടു പേരും ..
അങ്ങിനെ ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തി ഇറങ്ങി ..അപ്പുറം കടക്കാന്‍ ബ്രിഡ്ജ് ഉണ്ടേലും നമ്മള്‍ മലയാളീസ് എപ്പോഴും എളുപ്പ വഴിയാണല്ലോ യുസ് ചെയ്യാറ്...അങ്ങിനെ റെയില്‍വേ പാളത്തിലൂടെ അപ്പുറം കടന്നു ...കണ്ടാല്‍ മാന്യന്‍ എന്ന് വിജാരിക്കുന്ന ഒരാള്‍ ഇതേ അവിടെ നില്‍കുന്നു...പാളം മുറിഞ്ഞു കടന്നു വരുന്നത് കണ്ടിട്ടാകാം അദ്ദേഹം പ്ലാറ്റ് ഫോമില്‍ കയറാന്‍ ഒരു കൈ തന്നു സഹായിച്ചു ...ഒരു ചെറു പുഞ്ചിരിയോടെ ആ മാന്യനു ഒരു നന്ദി പറയാം എന്ന് കരുതി ഒരു താങ്ക്സ് പറഞ്ഞു ...അദ്ദേഹം ഇട്സ് ഓക്കേ എന്നും പറഞ്ഞു എവിടെ ടിക്കറ്റ് ??? കുടുങ്ങി പോയി എന്ന് പറയാനുണ്ടോ ..എടുത്ത വഴിക്ക് ഞാന്‍ സുബൈറിനോട് പറഞ്ഞു ടിക്കറ്റ് കൊടുക്കെടാ ..സുബൈര്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയപ്പഴെ ഞാന്‍ അതു കളഞ്ഞു ...എന്നാ വാ നമുക്കത് എടുക്കാം എന്ന് അദ്ദേഹം ഞാന്‍ പറഞ്ഞു എവിടെയാ ഇട്ടതു എന്ന് എങ്ങിനാ സാറെ കണ്ടു പിടിക്കുക ...അദ്ദേഹം അതൊന്നും എനിക്കറിയേണ്ട പ്ലാറ്റ് ഫോം കടന്നതിനു ശേഷമല്ലേ ടിക്കറ്റ് കളയെണ്ടത്..നിങ്ങള്‍ മുതിര്‍ന്ന കുട്ടികളല്ലേ ഇതെല്ലാം ആരെങ്കിലും പറഞ്ഞു തന്നിട്ട് വേണോ എന്ന് ...ഇനിയിപ്പോ എന്താ ചെയ്യുക ..നടക്കു സ്റ്റേഷനിലോട്ട് .അല്ലെങ്കില്‍ ഫൈന്‍ കേട്ടു...സ്റ്റേഷനില്‍ പോകുന്നത് ശേരിഅല്ല ഫൈന്‍ കെട്ടാം അങ്ങിനെ ഞങ്ങള്‍ ഫൈന്‍ കെട്ടാന്‍ തീരുമാനിച്ചു ഫൈന്‍ കേട്ടു ഞെട്ടി പോയ് ആയിരം രൂപ ...കയ്യിലുള്ളതോ ആകെ ആയിരം രൂപയും ..ഇതു മുഴുവന്‍ കൊടുത്താല്‍ ഞങ്ങള്‍ക്ക് തിരിച്ചു പോകേണ്ടേ എന്തു ചെയ്യും കുറെ ആശാനെ സോപ്പിട്ടു നോക്കി എങ്കിലും നോ രക്ഷ ..അവസാനം കയ്യിലുള്ള രൂപയും കൊടുത്തു പുറത്തിറങ്ങി ...
പുറത്തിറങ്ങിയപ്പോള്‍ വിശന്നിട്ടും വയ്യ നട്ടുച്ച സമയം എന്തെങ്കിലും കഴിക്കേണ്ടെ വഴിയുണ്ടാകും എന്നു പറഞ്ഞു കുറച്ചു ദൂരം നടന്നു വിശാലമായ ഒരു അരുവിയുടെ തീരത്ത് ഇരിപ്പുറപ്പിച്ചു എന്തു ചെയ്യും എന്നൊരു എത്തുംപിടിയും കിടുന്നില്ല ...അതിനിടക്ക് അവന്‍റെ കുട്ടി വിളിച്ചു ശല്യം ചെയ്യുന്നു .എവിടെ നിങ്ങള്‍ എപ്പോള്‍ വരും ഞാന്‍ ഒരുപാട് നേരമായി കാത്തു നില്‍ക്കുന്നു .ദേഷ്യം കൊണ്ട് അവന്‍ പറഞ്ഞു നീ എവിടെങ്കിലും പോയി പണ്ടാരമടങ്ങു ....അതിനു ശേഷം പിന്നീടവളെ കണ്ടിട്ടുമില്ല സംസാരിച്ചതും ഇല്ല ....അങ്ങിനെ കുറച്ചു ദൂരം നടക്കാമെന്ന് വച്ചു എണീറ്റ് കുറച്ചു ദൂരം നടന്നപ്പോള്‍ മുന്‍പില്‍ അതാ ഒരു കല്യാണ മണ്ഡപം പിന്നെ ഒന്നും ചിന്തിച്ചില്ല കല്യാണ ചെറുക്കന്റെ ബാപ്പക്ക് ഒരു സലാം പറഞ്ഞു അകത്തു കയറി കുശാലമായി ബിരിയാണി അടിച്ചു വിഷപിനു ഒരു അറുതി വരുത്തി ...
വിശപ്പിന്റെ ചൂട് മാറിയപ്പോഴാണ് ഞങ്ങള്‍ ആ പാവത്തിന്‍റെ [ഗഫൂരിന്റെ ] കാര്യം ആലോചിച്ചത് അവന്‍ അവിടെ എത്തിക്കാണുമോ എന്താ അവന്‍ വിളിക്കാത്തത് എന്തായാലും അവനു ഒന്നു വിളിച്ചേക്കാം എന്നു കരുതി വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ..എന്തു പറ്റിയെടാ അവനു .ഇനി അവനും പറ്റികാണുമോ ഇതുപോലെ വല്ലതും ..എന്തായാലും വേണ്ടിയില്ല നമുക്കെങ്ങിനെ എങ്കിലും വീട്ടില്‍ എത്തണ്ടേ ബസ്സില്‍ എന്തായാലും പോകാന്‍ പറ്റത്തില്ല ''അമ്മ തന്നെ ശരണം ''[അമ്മമീന്‍സ് ഗവര്‍മെന്റ് ] അങ്ങിനെ പാത്തും പതുങ്ങിയും വീണ്ടും കയറി കള്ളവണ്ടി അങ്ങിനെ തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഇതേ വരുന്നു ഗഫൂറിന്റെ വിളി ഞങ്ങള്‍ വിജാരിച്ചത് പോലെ തന്നെ അവിടെയും സംഭവിച്ചിരിക്കുന്നു ...അളിയാ ഞാനിവിടെ കുടുങ്ങിയെട ടി ടി ടി ആര്‍ പിടിച്ചു എന്നെ.... ഇതു വരെ അകത്തായിരുന്നു കയ്യിലുള്ളതും പോയി മൊബൈലില്‍ ചാര്‍ജും ഇല്ല .നീ ഒന്നിങ്ങു വാടാ ......അതു കേട്ടപ്പോഴാണ് ഒന്നു സമാധാനമായത് ...ഞാന്‍ ഒരു സന്തോഷത്തിന്‍റെ ആഹ്ലാദ ചിരിയും ചിരിച്ചോണ്ട് അവനോട് പറഞ്ഞു നമ്മളൊക്കെ ഗവര്‍മെന്റിന്റെ മക്കളല്ലേ അപ്പോള്‍ '' അമ്മ തന്നെ ശരണം ''
അങ്ങിനെ ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ എന്ന പഴന്‍ജോല്ല് തിരുത്തി
ഞാന്‍ കുഴിച്ച കുഴിയില്‍ ഞങ്ങള്‍ തന്നെ .....
No comments:
Post a Comment