അഹങ്കാരത്തിന് കയ്യും കാലും വെക്കുക എന്നു കേട്ടിട്ടില്ലേ ...അതുപോലെ ഒരു കുരുത്തക്കെടിനു കയ്യും കാലും വച്ച ഒരാളാണ് നമ്മുടെ കഥാ നായകന്‍ നിസാര്‍ ...ഞാന്‍ ഖത്തര്‍ ല്‍ വന്നിട്ട് ഏതാണ്ട് രണ്ടു വര്‍ഷത്തിനടുത്തയി .. ഇവിടെ വന്നിട്ട് അടി കൊണ്ടില്ല എന്നു പറഞ്ഞാല്‍ വളരെ മോശമല്ലേ എന്‍റെ കൂട്ടുകാരൊക്കെ രണ്ടു കവിളും നീട്ടി അടി വാങ്ങിച്ചു കഴിഞ്ഞിരിക്കുന്നു ..ഇനി വാങ്ങാന്‍ ഉള്ളതു ഞാന്‍ മാത്രം അവര്‍ക്കാണെങ്കില്‍ ഞാന്‍ അടി വാങ്ങാഞ്ഞിട്ടു ഇരിക്ക പോറുതിയും ഇല്ല ..അങ്ങിനെ ഞാനും തീരുമാനിച്ചു എന്തായാലും വേണ്ടിയില്ല ഇവരുടെ ഒരാഗ്രഹം അല്ലെ ഒന്നു വാങ്ങിച്ചേക്കാം .അങ്ങിനെ അതിനുള്ള തയ്യാറെടുപ്പിലായി പിന്നീടുള്ള ദിവസങ്ങള്‍
അങ്ങിനെ ഒരു നാള്‍ എന്‍റെ കൂട്ട് കാരന്‍റെ വണ്ടി STARTING TROUBLE ആയതിനെ തുടര്‍ന്ന് അവന്‍റെ അടുത്ത് വരെ പോകേണ്ടി വന്നു ..പുള്ളിക്ക് കാലത്ത് ആറെ മുപ്പതിന് ഓട്ടം ഉള്ളതാണ് എന്നെ വിളിക്കുന്നതോ ആറെ പതിനഞ്ചിനും..അഞ്ചു മിനിറ്റിന്റെ ധൈര്ഗ്യമേ ഒള്ളു ഞങ്ങളുടെ റൂമില്‍ നിന്നും പുള്ളിയുടെ റൂമിലോട്ട് ...പുള്ളിയുടെ ചാര്‍ജിംഗ് വയര്‍ എന്‍റെ കയ്യില്‍ ആണു ...അതില്ലാതെ ഒന്നും നടക്കത്തും ഇല്ല ...അങ്ങിനെ അതും എടുത്തു കൊണ്ട് പോകാന്‍ തുടങ്ങി ..
അല്‍പ ദൂരം ചെന്നപ്പോള്‍ ട്രാഫിക് ബ്ലോക്ക് ...നീളത്തില്‍ അങ്ങിനെ നീണ്ടു കിടക്കുന്നു .പുറത്താണെങ്കില്‍ നല്ല കുളിരും മഞ്ഞും ... ..നമ്മുടെ നാട്ടിലെ പോലെ വലതു തിരിയാനോ ഇടത് തിരിഞ്ഞു പോകാനോ ഒന്നിനും പറ്റത്തില്ല ...ഞാന്‍ നോക്കിയിട്ട് ഒരു രക്ഷയും കാണുന്നില്ല ..ഇതു വഴി പോയാലെ എനിക്ക് അവന്‍റെ റൂമില്‍ എത്താന്‍ ഒക്കത്തും ഒള്ളു ഞാന്‍ ഇരുന്നു ചിന്തിച്ചു ..ഇനി എന്തു ചെയ്യും ട്രാഫിക് ആണെങ്കില്‍ ഇപ്പോള്‍ അടുത്തെങ്ങും തീരുന്ന പ്രശ്നവും ഇല്ല ..ഞാന്‍ എത്താതെ പുള്ളിക്ക് ജോലിക്ക് പോകാനും പറ്റത്തില്ല ഇങ്ങിനെ ആലോജിചിരിക്കുമ്പോള്‍ പെട്ടെന്ന് ചെറിയൊരു ആശയം തലക്കകത്ത് പൂവിട്ടു ..
റോഡിന്‍റെ വലതു വശത്തായിട്ടു പരവതാനി വിരിചെന്ന വണ്ണം നല്ല പച്ച പുല്‍ പരവധാനി വിരിച്ചു വച്ചിട്ടുണ്ടേ ...ഇതിലൂടെ ഒന്നു പയറ്റി നോക്കിയാലോ ?...കയറി കഴിഞ്ഞതിനു ശേഷം പണി കിട്ടുമോ എന്നൊരു പേടിയും ..എന്തായാലും വേണ്ടിയില്ല വരുന്നിടത് വച്ചു കാണാം എന്നു കരുതി രണ്ടും കല്‍പിച്ചു മുന്‍പോട്ടെടുത്തു .. രാത്രിയിലെ ക്ഷീണവും നല്ല കുളിരുള്ള കാറ്റും ഉള്ളതു കൊണ്ടാവാം നമ്മുടെ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വണ്ടി ആക്സിടെന്റ്റ് ആയിരിക്കുന്നു .. അതിന്‍റെ ജാഥ ആണു ഈ ട്രാഫിക് ബ്ലോക്ക് ....അങ്ങിനെ ഏറ്റവും മുന്‍പില്‍ എത്തിയപ്പോള്‍ അതാ അവിടെ നില്‍ക്കുന്നു പോലീസ് ...ഞാന്‍ ഇതു ശ്രധിച്ചുണ്ടയിരുന്നില്ല ..പണി കിട്ടി എന്നു പറയാനുണ്ടോ .....
അത്യാവശ്യം തടിയും ആരോഗ്യവും ഉള്ള ഒരു പോലീസ് വണ്ടിയില്‍ നിന്നും ഇറങ്ങി വന്നു ...ഡോര്‍ തുറന്നു പുറത്തിറങ്ങാന്‍ ആവശ്യപെട്ടു ...ഞാന്‍ രണ്ടു വശത്തേക്കും നോക്കി രണ്ടു വശത്തും വണ്ടികള്‍ക്കുള്ളില്‍ ഇരുന്നു കാഴ്ച കാണുന്നു കാഴ്ചക്കാര്‍ കൂളിംഗ് സ്ടിക്കെര്‍ ഉള്ളവര്‍ ഗ്ലാസ് താഴ്ത്തി കാഴ്ച കാണുന്നു ...എന്‍റെ പിറകില്‍ ആണെങ്കില്‍ അടി ഷെയര്‍ ചെയ്യാന്‍ ആരും ഇല്ല ...ഞാന്‍ പതുക്കെ ഡോര്‍ തുറന്നു പുറത്തിറങ്ങി ഒന്നു കൂടെ ചുറ്റും നോക്കി തിരിഞ്ഞതും കിട്ടി നല്ല ചൂടോടെ വലതു കവിളില്‍ ..ഇതു നിന്‍റെ ബാപ്പാന്‍റെ വക ആണോടാ എന്നും ചോദിച്ചു കൊണ്ട് ..അറബി നന്നായി അറിയാത്തത് കൊണ്ടും ചൂടോടെ കിട്ടിയതിന്‍റെ സന്തോഷം കൊണ്ടും പിന്നെ തിരിച്ചു പറയാന്‍ എനിക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല ...അതിനടയില്‍ മറ്റവന്‍ വിളിച്ചു തെറിയോടു തെറി നീ എവിടെ പോയി കിടക്കുവാടാ അലവലാധീ...ഞാന്‍ പറഞ്ഞു ഞാനിവിടെ നിന്‍റെ അടിയന്തിരം കൂടാന്‍ വന്നതാ വേണെങ്കില്‍ വന്നു ഉണ്ടിട്ടു പൊയ്ക്കോ
...പോലീസുകാരന്‍ അത്യാവശ്യം മനസാക്ഷി ഉള്ളതോണ്ട് നല്ലൊരു തുക ഫൈനും കൂടാതെ ബ്ലോക്ക് തീരുന്നത് വരെ എന്നെ അവിടെ സെക്യൂരിറ്റി ആയി വെയിറ്റും ചെയ്യിച്ചു ..എല്ലാം തീര്‍ന്നതിനു ശേഷമാണു പിന്നെ എന്നെ വിട്ടത് ...
[ തുടരും ......]
No comments:
Post a Comment