Tuesday, September 25, 2012

ഫേസ് ബുക്ക്‌ ചതിച്ച ഒരു കാമുകന്‍റെ രോധനം


ഈ പണ്ടാരക്കാലി ആരെയാണവോ കെട്ടിയത് ...? ഫേസ്ബുക്ക്‌ എന്ന ഈ സംഭവത്തില്‍ ഒരു ഐ ഡി ഉണ്ടാക്കിയ അന്ന് മുതല്‍ തപ്പുനതാ ഇവളെ.. ആണുങ്ങളെ പെട്ടന്ന് കണ്ടു പിടിക്കാം . അവന്റെ പേര് ശശി പുഷ്കരന്‍ എന്നാണെങ്കില്‍ ഫേസ് ബുക്കിലും അങ്ങനെ തന്നെയേ കാണു.. അല്ലാതെ ശശി സുമയെ കെട്ടിയാല്‍ ശശി സുമ എന്നാകിലല്ലോ.. പക്ഷെ ഈ സിനി ജേക്കബ്‌.. അവള്‍ ആരെയാണ് ആവോ കെട്ടിയത്..???
ബൈ ദി ബൈ സിനി ജേക്കബ്‌ നെ introduce ചെയ്തില്ല അല്ലെ..? എന്റെ ആദ്യ പ്രണയം... ഞാന്‍ എട്ടിലും അവള്‍ ഏഴിലും പഠിക്കുന്ന കാലം.. ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചിട്ടില്ല. അവള്‍ അടുത്ത് വന്നാല്‍ ഞാന്‍ അകലെ നോക്കി പോകും. അകലെ വച്ച് കണ്ടാല്‍ ഞാന്‍ ചിരിക്കും.. അവളും.. തലയില്‍ ഒരു പച്ച കളര്‍ ഹെയര്‍ ബാന്‍ഡ് ഇട്ടു എന്നും വരുന്ന ഒരു അതി സുന്ദരി.. സ്കൂളിലെ വലിയ ഡാന്‍സ് കാരിയാണ്. എല്ലാ കൊല്ലവും സ്കൂളിന് ഒരു പാട് ട്രോഫി കൊണ്ട് വരുന്നവള്‍..സെന്റര്‍ ഓഫ് attraction എന്നൊക്കെ പറയാം.. ഞാന്‍ അവളെ കല്യാണം കഴിക്കുനത് ഒരു പാട് സ്വപ്നം കണ്ടു. (ആ സ്വപ്നത്തില്‍ എല്ലാം ഞാന്‍ കറുത്ത നിക്കറും വെള്ള ഷര്‍ട്ടും ആയിരുന്നു ഇട്ടിരുനത്. അവള്‍ ബ്രൌണ്‍ കളര്‍ പാവാടയും, വെള്ള ടോപും) എനിക്കറിയില്ലായിരുന്നു അവള്‍ക്കു എന്നെ ഇഷ്ടമാണെന്ന്. ചോദിക്കാന്‍ ധൈര്യം ഇല്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി
ഒരിക്കല്‍ ഞാന്‍ പതിനഞ്ചു പൈസക്ക് വാങ്ങിയ ഒരു പ്യാരി മിട്ടായി (ഞാന്‍ ഉദേശിച്ച da വരുന്നില്ല) അവള്‍ കാണ്കെ സ്കൂളിന്റെ മതിലില്‍ വച്ച് അവളെ കൈ കൊണ്ട് അത് ചൂണ്ടി കാണിച്ചു മാറി നിന്നു. അവള്‍ അത് എടുത്താല്‍ അവള്‍ക്കു എന്നെ ഇഷ്ടം. അവള്‍ പതുക്കെ അതിന്റെ അടുത്ത് വന്നു. ചുറ്റുപാടും നോക്കി. എന്റെ ഹൃദയം പട പട എന്ന് ഇടിക്കാന്‍ തുടങ്ങി.ഇല്ല.. അവള്‍ ഒരിക്കലും അത് എടുക്കില്ല. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു അവള്‍ പെട്ടന്ന് അതെടുത്ത് ഒറ്റ ഓട്ടം.. ഓടുമ്പോള്‍ അവള്‍ തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു. എന്റെ സന്തോഷത്തിനു അതിരില്ലയിരുന്നു. ഇനി മിട്ടായി തിന്നാന്‍ കൊതിയയിട്ടു ആണോ അത് അവള്‍ അത് എടുത്തത്‌ എന്ന് ഇടയ്ക്കു എനിക്ക് തോന്നിയെങ്കിലും ഞാന്‍ ഉറപ്പിച്ചു അവള്‍ക്കു എന്നെ വലിയ ഇഷ്ടമാണ്..
അകലെ നിന്നു മാത്രമുള്ള എന്റെ ആദ്യ പ്രണയം ഒരു നാള്‍ പെട്ടന്ന് ഇല്ലാതാകുമെന്ന് ഞാന്‍ കരുതിയില്ല. വല്യ പരീക്ഷ കഴിഞ്ഞു അവള്‍ അവളുടെ അപ്പന്റെ ജീപ്പില്‍ കയറി പോകുമ്പോള്‍ പതിവില്ലാതെ പുറകിലായിരുന്നു ഇരുന്നത്. ഞാന്‍ എന്റെ ഹീറോ ranger സൈക്കിള്‍ എടുത്തു ആദ്യം സ്കൂള്‍ വിട്ടു. അവളുടെ ജീപ്പ് പുറകില്‍ വരുന്ന ശബ്ദം എന്റെ ടെന്‍ഷന്‍ വല്ലാതെ കൂട്ടി. ജീപ്പ് എന്നെയും കടന്നു മുന്‍പോട്ടു പോയപ്പോള്‍ അവള്‍ പതുക്കെ കൈ ഒന്ന് ഉയര്‍ത്തി. ഞാന്‍ ചിരിച്ചു. പക്ഷെ അവള്‍ ചിരിച്ചില്ല. അവള്‍ എന്താണ് ചിരിക്കാത്തത് എന്നാ ചിന്തയായിരുന്നു നീണ്ട രണ്ടു അവധി മാസങ്ങളും എനിക്ക്. സ്കൂള്‍ അവധിയോടു ഏറ്റവും ദേഷ്യം തോന്നിയ രണ്ടു മാസങ്ങള്‍ ആയിരുന്നു എനിക്കത്..
അവധി കഴിഞ്ഞു സ്കൂളില്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം അവളുടെ ക്ലാസ്സ്ന്റെ മുന്‍പില്‍ കൂടി പല വട്ടം നടന്നു. പക്ഷെ അവളെ മാത്രം കണ്ടില്ല. നാളെ വരും എന്ന് പ്രതീക്ഷിച്ചു. പക്ഷെ അവള്‍ പിന്നീട് ഒരിക്കലും വന്നില്ല. അന്ന് അവള്‍ ചിരിക്കാത്തത്തിന്റെ കാരണം എനിക്ക് മനസ്സിലായി. അന്ന് ആ ജീപ്പിന്റെ പിന്നില്‍ വച്ച് കണ്ടതാണ് എന്റെ അവസാന കാഴ്ച.. ആ മുഖം പക്ഷെ ഇപ്പോളും ഞാന്‍ നല്ലത് പോലെ ഓര്‍ക്കുന്നു..
അന്ന് മുതല്‍ തുടങ്ങിയതാണ് എന്റെ തിരച്ചില്‍. ഇപ്പോള്‍ ഫേസ് ബുക്കും എന്നെ ചതിക്കുന്നു.. അവള്‍ കെട്ടാന്‍ സാധ്യതയുള്ള പേരുകള്‍ എല്ലാം കൊടുത്തു സെര്‍ച്ച്‌ ചെയ്തു നോക്കി. പക്ഷെ ഒരു രക്ഷയുമില്ല. എന്റെ തിരച്ചിലില്‍ അവള്‍ എപ്പോളെങ്കിലും കടന്നു പോയോ എന്നെനിക്കറിയില്ല. ഇനി അവള്‍ വല്ല മിശ്ര വിവാഹവും ചെയ്തു കാണുമോ..?? സിനി സന്തോഷ്‌, സിനി വിവേക്‌,സിനി ഷംസു. സിനി മമ്മാലി എന്നൊക്കെ കൊടുത്തു നോക്കി. ഇനി സ്ഥല പേര് വച്ച് നോക്കാമെന്ന് വിചാരിച്ചാല്‍ അവള്‍ ഏതു ദുനിയാവില്‍ ആണെന്ന് ആര്‍ക്കറിയാം... ഞാന്‍ തലയില്‍ കൈ വച്ചു... ഈ സിനി എന്ന് പേരിട്ട അവളുടെ അപ്പന്‍ ജേക്കബിനെ കണ്ടാല്‍ ഒരു കൊട്ടേഷന്‍ കൊടുക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപിച്ചു. മട്ടാഞ്ചേരിയില്‍ നല്ല സൂപ്പര്‍ പിള്ളേര് ഉണ്ട്. അത് മതി. ലോകത്തു വേറെ എന്തൊക്കെ പേരുണ്ട്.. അവന്റെ അമ്മേടെ സിനി.. ഞാന്‍ പ്രാകി.. (മഞ്ചു,സിന്ധു, മിനി, മായ ഈ പേരുകള്‍ ഉള്ള കാമുകന്മാര്‍ക്കും എന്റെ അതെ അവസ്ഥ തന്നെ. ഉറപ്പ് )
എന്തുവാ മനുഷ്യാ ഈ ലാപ്ടോപ് ന്റെ മുന്‍പില്‍ എന്നും കയറി ഇരുന്നു പരിപാടി...??കുറെ നാളായല്ലോ തുടങ്ങീട്ടു... ഞാന്‍ ഇതൊന്നും കാണുന്നില്ല എന്ന് വിചാരിക്കേണ്ട....... എന്റെ ഭാര്യ ആണ്.. സ്ക്രീനില്‍ കുറെ സിനിയെ കണ്ടു അവള്‍ എന്നെ സൂക്ഷിച്ചു നോക്കി. പത്തു മുപത്തെഴു വയസയില്ലേ.. ഇനിയെങ്കിലും ഈ പരിപാടി ഒന്ന് നിര്‍ത്തി കൂടെ..??? എടി അത്... ഞാന്‍ പരുങ്ങി.. ആരെയാ നിങ്ങള്‍ ഇത്ര കാര്യമായി നോക്കുനത്.?? ഇതിനു വ്യക്തമായ എന്തെങ്കിലും ഒരു കാരണം പറയണം.ഇല്ലെങ്കില്‍ മിനിമം ഒരു ആഴ്ച എങ്കിലും എന്റെ പരിപാടികള്‍ അവള്‍ മുടക്കും. ഞാന്‍ ഒരു വിധത്തില്‍ അവളുടെ അടുത്ത് കാര്യം പറഞ്ഞു...
ദേഷ്യത്തോടെ അവള്‍ എന്നെ നോക്കി. എടി ഒന്നുമില്ല... ചുമ്മാ ചെരുപത്തിലെ ഒരു ഭ്രാന്ത്.. അത്രയുമേ ഉള്ളു. അല്ലാതെ പണ്ടെങ്ങാണ്ട് നിക്കറിട്ടു നടന്ന പ്രായത്തില്‍ കണ്ട പെണ്ണിനെയും ഓര്‍ത്തു ഇരിക്കുവല്ലേ ഞാന്‍... ഒന്ന് പോടീ.. എന്താ പെണ്ണിന്റെ പേര്..? ഞാന്‍ പേര് പറഞ്ഞു.
എങ്കില്‍ ഇനി ഞാന്‍ നോക്കാം.... എനിക്ക് എന്റെ ഭാര്യയെ കുറിച്ച് ഓര്‍ത്തു അഭിമാനം തോന്നി. കേട്ടിയോനെ മനസ്സിലാക്കാന്‍ അവള്‍ക്കു എത്ര പെട്ടന്ന് കഴിഞ്ഞു.. ഒരു അര മണിക്കൂര്‍ സെര്‍ച്ച്‌ കഴിഞു അവള്‍ ഒരു ചോദ്യം ചോതിച്ചു. അവളുടെ ക്ലാസ്സില്‍ അന്നുണ്ടായിരുന്ന ഏറ്റവും സുന്ദരന്‍ ആരാ..??? ജിത്തു.... എന്റെ ദൈവമേ.. ഇനി അവന്‍ കെട്ടി കാണുമോ അവളെ..? അവള്‍ സെര്‍ച്ച്‌ ബോക്സില്‍ സിനി ജിത്തു എന്ന് ടൈപ്പ് ചെയ്യുനത് കണ്ടപ്പോള്‍ ഒരു കാര്യവുമില്ലാതെ എനിക്ക് ദേഷ്യം വന്നു.. ഏതായാലുംആ combination ഉള്ള പേരില്ല. ഭാഗ്യം.
കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. നീ അത് വിട്. എവിടെയെങ്കിലും പോട്ടെ പുല്ല്... അവള്‍ വിടുന്ന ലക്ഷണമില്ല.. വീണ്ടും സെര്‍ച്ച്‌ തുടര്‍ന്ന്.. കുറെ കഴിഞ്ഞപ്പോള്‍ അവള്‍ എന്നെ വിളിച്ചു.. ചേട്ടാ........ കിട്ടിയോ..?? ഞാന്‍ ചോദിച്ചു.. കിട്ടിയില്ല. എനിക്ക് വേറെ ഒരു പേര് നോക്കണം.... ആരുടെ..??? എന്റെ കൂടെ ഏഴില്‍ പഠിച്ച ഒരു ചെറുക്കന്റെ...??
ങേ.... ഞാന്‍ ഞെട്ടി.. ഇത്രയും വലിയ ഫേസ് ബുക്കില്‍ അവളുടെ ഏഴില്‍ പഠിച്ച കൂടുകാരനെ കിട്ടിയത് തന്നെ. ഞാന്‍ മനസ്സില്‍ സമാധാനിച്ചു.. എന്തുവാ ആ തെണ്ടിയുടെ പേര്...??? മനോജ്‌ വാസുദേവന്‍....... ഞാന്‍ ടൈപ്പ് ചെയ്തു.... ദാ വരുന്നു ഒരു നൂറു മനോജ്‌.. ഞാന്‍ ഉള്ളില്‍ സന്തോഷിച്ചു.. ആദ്യം കണ്ട മനോജിനെ കണ്ടു അവളും.. അവള്‍ ഉദേശിച്ച മനോജ്‌ അത് തന്നെയെന്ന് അവളുടെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലായി..... ഞാന്‍ ഞെട്ടി..
മതി നോക്കിയത്. വന്നു കിടന്നു ഉറങ്ങാന്‍ നോക്ക്.. ഞാന്‍ അലറി. സാധാരണ ഞാന്‍ അലറുമ്പോള്‍ അതിലും വലിയ ഉച്ചത്തില്‍ അവളും അലറും. പക്ഷെ ഇന്ന് ഒരു കുഴപ്പവുമില്ല. ചിരിച്ചു കൊണ്ട് അവള്‍ അടുക്കളിയിലേക്ക് പോയി..... എന്റെ ദൈവമേ... ഇവള്‍ ഇനി എന്റെ കൈ വിട്ടു പോകുമോ...??? ഹേയ് ഇല്ല. രണ്ടു പിള്ളേര്‍ ഉള്ളത് എതോക്കെയായാലും നന്നായി.. ഞാന്‍ സ്വയം സമാധാനിച്ചു... എല്ലാവരും എന്നെ ചതിച്ചു. അവസാനം ഫേസ് ബുക്കും. കൊടും ചതി...
(നോട്ട്: സ്ത്രീകള്‍ ദയവായി ഫേസ് ബുക്കില്‍ അവരുടെ സ്കൂള്‍ പേര് കൊടുത്താല്‍ പഴയ കാമുകന്മാര്‍ക്ക് അത് ഒരു വലിയ ആശ്വാസം ആയിരിക്കും)

ഒരു മിസ്സ്‌ കാള്‍ പ്രണയം

 ട്ര്നീം... ട്രെനീം ...ട്ര്നീം...ഫോണ്‍ നില്‍ക്കതായ്  ബെല്‍ അടിക്കുന്നു. എടുത്തു നോക്കിയപ്പോള്‍ ....അങ്ങേ തലയ്ക്ക്കല്‍ ഒരു കിളിനാദം "രംമ്യ യുടേ ബ്രദര്‍ അല്ലേ? ഇതെന്തു ബിസി യാ ?(അതിനു മുന്പ് ഞാന്‍ ഒരു ഇരുപതു മിനുറെസ് വേറേ കാള്‍ ഇല്‍  ആയിരുന്നു )  ഞാന്‍ പറഞ്ഞു അല്ല. അപ്പോള്‍ എന്നോട് ഒരു ചോദ്യം "ബിസി അണ്ണോ എന്ന് ചോദിച്ചത് കൊണ്ടാന്നോ?’ സത്യമായും എനിക്ക് അറിയില്ല രമ്യ യെ ...അപ്പോള്‍ കിളിനാദം "അവള്‍ ഇന്ന് ഡാന്‍സ് ക്ലാസ്സ്‌ ഇന് വന്നില്ല അവെല്‍ക്കെന്തോ പറ്റിയിട്ടുണ്ട്  എനിക്ക് പേടി യാവുന്നു അവളേ കുറിച്ച് ഒന്ന് അന്നേഷിക്കുമോ" ഞാന്‍ പറഞ്ഞു  എന്‍റെ പൊന്നു ചേച്ചി എനിക്കറിയില്ല രമ്യ യെ എനിക്ക് അങ്ങനേ ഒരു സിസ്റ്റര്‍ ഇല്ല നിങ്ങള്ക്ക് നമ്പര്‍ മാറിയതയിരിക്കും അപ്പോള്‍ അവള്‍ ഈ നമ്പര്‍ ആണല്ലോ  എനിക്ക് തന്നത്...ഞാന്‍ പറഞ്ഞു എനിക്കറിയില്ല  എനിക്ക് ഒരു ബ്രദര്‍ മാത്രമേ ഉള്ളു നിങ്ങള്ക്ക് ആള്  മാറിയതയിരിക്കും.അവള്‍ മനസില്ല മനസോടായ് ഫോണ്‍ കട്ട് ചയ്തു .ഞാന്‍ എന്റേ ജോലി  യില്‍ മുഴുകീ ...രണ്ടു ദിവസം കഴിഞ്ഞു ഒരു മെസ്സേജ്" സോറി " ഞാന്‍ തിരിച്ചു ആരാണെന്നു ചോദിച്ചൂ അപ്പോള്‍ ഒരു ഫോണ്‍ കാള്‍ ഞാന്‍ ഫോണ്‍ എടുത്തു "ഹലോ " ഫോണ്‍ കട്ടായി   ഞാന്‍ തിരിച്ചു  വിളിച്ചൂ അങ്ങേ തലയ്ക്കല്‍ ഒരു കിളീ നാദം  ആരാ 'ഞാന്‍ രണ്ടു ദിവസം മുന്പ് വിളിച്ച  അന്നു ഒരു രമ്യ യെ ചോദിച്ച് എനിക്ക് നമ്പര്‍ മാരീ പോയതാ സോറിട്ടോ  ഞാന്‍ ചോതിച്ചു   എന്നിട്ട് അവളി കിട്ടിയോ ..' ഉവ്വ് കിട്ടീ എന്ന് പറഞ്ഞു,ശരീ എന്ന് പറഞ്ഞു കട്ട് ചെയ്തൂ അപ്പോള്‍ ഒരു മെസ്സേജ് എന്നേ ഒരു നല്ല ഫ്രണ്ട് ആയീ കണ്ടു കൂടേ എന്ന്. ഞാന്‍ റിപ്ലേ കൊടുത്തില്ല  അര മനീകൂര്‍ കഴിഞ്ഞു" വീണ്ടും മെസ്സേജ് പറ്റില്ല അല്ലേ എന്നേ കുറിച്ചു ഒന്നും അറിയാതേ എങ്ങനയാ അല്ലേ?" അത് കേട്ടപ്പോള്‍ മനസ്സില്‍ ഒരു ലടു പൊട്ടി.....പിന്നീട് ലഡ്ഡു പൊട്ടി കൊണ്ടേ ഇരുന്നു ....പിന്നീടാണ്‌ മനസ്സിലായത് അവള്‍ക്കു വേണ്ടി പൊട്ടിച്ച ലഡ്ഡു എല്ലാം വെറുതെ ആയിരുന്നു എന്ന് ...വേറെ ഒന്നും അല്ല ആള്‍ എന്‍റെ സ്വന്തം അമ്മായീടെ മോളായിരുന്നു എന്ന സത്യം ..നാണം കെടാന്‍ ഇനിവേറെ എങ്ങോട്ടെങ്കിലും പോകണോ ...  പാപി ചെല്ലുന്നിടം പാതാളം 

ഉപദേശി


കൊഴുത്ത ശരീരത്തിലെ ചോരയുടെ മണം ആസ്വദിച്ചു കൊണ്ട് ശരീരം ലാക്കാക്കി കൊതുക് കുതിച്ചു. "കിട്ടിയെടാ നിന്നെ" ഒരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ അതിനെ പിടികൂടി. അതിന്‍റെ കൈകാലുകള്‍ ബന്ധനത്തിലാക്കി അയാള്‍ ഉപദേശം തുടങ്ങി. ആയതിനാല്‍ അദ്ദേഹം ഉപദേശി എന്ന് വിളിക്കപ്പെടും                              .                                                                                                                                                                                      

ചെവി പോത്താന്‍ വയ്യാതെ കൊതുകിനു സകലതും കേട്ടു നില്‍ക്കേണ്ടി വന്നു. അയാള്‍ തുടങ്ങി. "എന്ത് ദ്രോഹമാണ് നീയീ കാണിക്കാന്‍ തുനിഞ്ഞത് ..? മറ്റുള്ളവരെ ഉപദ്രവിക്കുന്നത് കൊടുംപാപമാണെന്ന് നിനക്കറിയില്ലേ..? ഇങ്ങനെ ചെയ്യുന്ന പാപങ്ങള്‍ കൊണ്ടുള്ള ഉമിതീയില്‍ നീ നീറി നീറി പുകയേണ്ടി വരും . നിന്നെ സൃഷ്ടിച്ചവന്‍ നിനക്ക് മാപ്പ് നല്‍കുകയില്ല . എല്ലാം അറിയുന്ന പിതാവില്‍ നിന്നും നിനക്ക് യാതൊന്നും ഒളിക്കാന്‍ കഴിയുകയില്ല." ഉപദേശം നീണ്ടു പോയി.... കൊതുകിന്‍റെ കൈകാലുകളിലെ ചങ്ങല ആ ഉപദേശങ്ങള്‍ മുഴുവന്‍ കേള്‍ക്കാന്‍ അതിനെ നിര്‍ബന്ധിതനാക്കി... ഉപദേശങ്ങള്‍ കൊതുകിലേക്ക് ആഴ്ന്നിറങ്ങി... കൊതുകില്‍ മാനസാന്തരം സംഭവിച്ചു തുടങ്ങി. താന്‍ ചെയ്ത തെറ്റുകള്‍ ഓര്‍ത്തു അത് പശ്ചാത്തപിച്ചു കരയാന്‍ തുടങ്ങി. ഇനി മുതല്‍ ഒരാളെയും ഉപദ്രവിക്കില്ല എന്നും ചോര കുടിക്കില്ല എന്നും ഉപദേശിക്കു മുന്നിലും അയാള്‍ക്കു പിന്നിലെ വാ മൂടിക്കെട്ടിയ പിതാവിന്‍റെ വലിയ പ്രതിമയ്ക്കു മുന്നിലും സത്യം ചെയ്തു കൊതുക് നടന്നു നീങ്ങി.

                                                       വഴിയില്‍ കൊതുക് ധാരാളം ശരീരങ്ങള്‍ കണ്ടു. ചോരയുടെ രുചികരമായ മണം അതിന്‍റെ മൂക്കില്‍ തുളഞ്ഞു കയറി. പക്ഷെ കൊതുകിന്‍റെ മനസ്സിളകിയില്ല. അതിനു നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അത് താന്‍ ചെയ്ത ശപഥത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. ഏതാനും ദിവസം മാത്രം ആയുസ്സനുവധിക്കപ്പെട്ട ആ ജീവി തനിക്ക് കിട്ടിയ ആ ആനുകൂല്യം തീരുന്നതിനു മുമ്പ് ചത്തു വീണു ; വിശന്നു വലഞ്ഞു... കൊതുകിന്‍റെ ശവസംസ്ക്കാര ചടങ്ങുകള്‍ തെമ്മാടിക്കുഴിയില്‍ അവസാനിപ്പിച്ചു    
                     
           ഉപദേശി കാല്‍ കഴുകി, കൈ കഴുകി, മുഖം തുടച്ചു തീന്‍ മേശയ്ക്കരികില്‍ വന്നിരുന്നു. അയാള്‍ അകത്തേക്ക് നോക്കി ഓര്‍ഡര്‍ ചെയ്തു.
                                                " ഒരു ആട്ടിന്‍ സൂപ്പ് "
        അകത്തു ഒരു ആടിന്‍റെ ദീനരോദനം പ്രാര്‍ത്ഥന സൂക്തങ്ങളില്‍ അലിഞ്ഞില്ലാതായി.ഉപദേശിക്കു പിന്നില്‍ വാ മൂടിക്കെട്ടിയവന്‍റെ പ്രതിമ ആകാശം മുട്ടെ വളര്‍ന്നു അനുഗ്രഹം ചൊരിഞ്ഞു നില്‍പ്പുണ്ടായിരുന്നു.

കടപ്പാട്: അഖില്‍ ചന്ദ്രശ്രീ

ഒരു യാത്രാ കുറിപ്പ്


നിസാറെ ഇന്നെന്താ ഡാ പരിപാടി  എന്ന പതിവു ചോദ്യവുമായി ഇതേ വരുന്നു സുബൈറിന്റെ കാള്‍ ....എന്തു പരിപാടി എന്നത്തേയും പോലെ ഇന്നും വായി നോക്കണം അല്ലാണ്ടെ എന്തു ...എന്നാ വാ എന്‍റെ കുട്ടീടെ അടുത്ത്  നമുക്കൊന്നു പോയി നോക്കിയാലോ ?? അവസാനം പണിയാകുമോടാ ... അതൊക്കെ നമുക്ക് വരുന്നിടത്ത് വച്ചു കാണാം നീ വാ പോരുന്ന വഴിക്ക് സെര്‍വിസിനു കൊടുത്ത ബൈക്കും എടുക്കാമല്ലോ എന്നും പറഞ്ഞു അവന്‍ എന്നെ വിളിച്ചു കൊണ്ട് പോയി ..
            പോകുന്ന സമയത്താണ് ഗഫൂറിനെ വിളിച്ചോ നീ അവനും കൂടെ വരട്ടെ എന്നാലല്ലേ നമുക്കൊരു ത്രില്‍ ഒള്ളു എന്ന് അവന്‍ പറഞ്ഞു  ...അപ്പോഴാണ് അവനിട്ട് ഇന്നൊരു പണി കൊടുത്താലോ എന്ന ചിന്ത എന്‍റെ മനസ്സില്‍ പൂവിട്ടത്  ...ഞാന്‍ പറഞ്ഞു ഡാ നമുക്കവനിട്ടൊരു പണി കൊടുക്കാം ഇന്നു ...ഓ ആയികൊട്ടെ .....അങ്ങിനെ ഗഫൂറിനെ വിളിച്ചു ഡാ നമുക്കിന്നൊരിടം വരെ പോകണം നീ വരുന്നോടാ ....ഓ പിന്നെ എനിക്കിവിടെ വേറെ എന്താ പരിപാടി ഞാന്‍ ഇതാ വരുന്നു ..ആട്ടെ എങ്ങോട്ട് പോകാനാ പരിപാടി ? കോഴിക്കോട് വരെ പോകണം അവിടെ നമ്മുടെ സുബൈറിനെ കാണാന്‍ ഒരു കൊച്ചു വരാമെന്ന് പറഞ്ഞിട്ടുണ്ട് ...ഓ ഒരു പത്തു മിനിറ്റെടാ ഇതേ എത്തി പോയ്‌ ....ഞാന്‍ പറഞ്ഞു ഡാ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ആണു ഇപ്പോള്‍ ട്രെയിന്‍ വരും ടിക്കെറ്റും എടുത്തു കഴിഞ്ഞു ഇനി എന്തു ചെയ്യും ...ഒരു കാര്യം ചെയ്യു ട്രെയിന്‍ വന്നാല്‍ ഞങ്ങള്‍ പോകും നീ പുറകെ വരുന്ന വണ്ടിക്കു വന്നാല്‍ മതി ഞങ്ങള്‍ അവിടെ വെയിറ്റ് ചെയ്തോളാം നീ വന്നിട്ടേ ഞങ്ങള്‍ അവളെ കാണാന്‍ പോകുക ഒള്ളു ...ഓക്കേ അങ്ങിനെ ആയികൊട്ടെ എന്ന് അവനും പറഞ്ഞു ...എന്നാ നീ പെട്ടെന്ന് റെഡി ആയി വാ എന്ന് പറഞ്ഞു കട്ട്‌ ചെയ്തു ...
            സത്യത്തില്‍ ഞങ്ങള്‍ ഞങ്ങള്‍ കോഴിക്കോട് പോകാന്‍ തീരുമാനിച്ചിരുന്നില്ല അവനിട്ടൊരു പണി കൊടുക്കാം എന്ന് കരുതി ആണു ഞാന്‍ അങ്ങിനെ പറഞ്ഞത്  ..അങ്ങിനെ അവന്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്നതും നോക്കി കൂട്ടുകാരന്‍റെ കടയില്‍ ഇരിപ്പായി ...അല്പം കഴിഞ്ഞപ്പോള്‍ ഇതേ ഓടി കിതച്ചു വരുന്നു അവന്‍ ....അവന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി വിളിച്ചു നിങ്ങള്‍ പോയോട ഞാന്‍ ഇവിടെ എത്തി ..ഞാന്‍ പറഞ്ഞു ഞങ്ങള്‍ എപ്പഴേ പോയി ...അവന്‍ പറഞ്ഞു ഇന്റര്‍ സിറ്റിക്ക് ഞാനും വരുന്നു  നിങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വെയിറ്റ് ചെയ്യു ...ഓക്കേ ..
           
           അങ്ങിനെ അവന്‍ അടുത്ത വണ്ടിക്കു കയറി ....ഞങ്ങള്‍ക്ക് പോകേണ്ടത് വെറും പത്തു കിലോ മീറ്റര്‍ മാത്രം ..അങ്ങിനെ സുബൈര്‍ പറഞ്ഞു നമുക്കും ട്രെയിനിനു പോകമെടാ ടിക്കെറ്റൊന്നും എടുക്കെണ്ടല്ലോ ''ഗവണ്‍മെന്റിന്റെ മക്കള്‍'' അല്ലെ നമ്മള്‍ നമുക്കു ഫ്രീ ആയി പോകാമെടാ...ഞാനും കരുതി ടിക്കറ്റ്‌ എടുക്കേണ്ട മുന്‍പ് ഒരു തവണ കൂട്ടുകാരനെ പിക് ചെയ്യാന്‍ പോയപ്പോള്‍ പ്ലാറ്റ് ഫോം ടിക്കറ്റ്‌ എടുത്തില്ല എന്നും പറഞ്ഞു അഞ്ഞൂറ് രൂപ  ഫൈന്‍ തന്നതല്ലേ  അതില്‍ നിന്നും കുറചോട്ടെ എന്ന് കരുതി ട്രെയിന്‍ കയറി ...പോകുന്ന വഴിക്ക് ഗഫൂറിന്റെ കാര്യം പറഞ്ഞു ചിരിയോട് ചിരിയാണ് രണ്ടു പേരും ..
       
         അങ്ങിനെ ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തി ഇറങ്ങി ..അപ്പുറം കടക്കാന്‍ ബ്രിഡ്ജ് ഉണ്ടേലും നമ്മള്‍ മലയാളീസ് എപ്പോഴും എളുപ്പ വഴിയാണല്ലോ യുസ് ചെയ്യാറ്...അങ്ങിനെ റെയില്‍വേ പാളത്തിലൂടെ അപ്പുറം കടന്നു ...കണ്ടാല്‍ മാന്യന്‍ എന്ന് വിജാരിക്കുന്ന ഒരാള്‍ ഇതേ അവിടെ നില്‍കുന്നു...പാളം മുറിഞ്ഞു കടന്നു വരുന്നത് കണ്ടിട്ടാകാം അദ്ദേഹം പ്ലാറ്റ് ഫോമില്‍ കയറാന്‍ ഒരു കൈ തന്നു സഹായിച്ചു ...ഒരു ചെറു പുഞ്ചിരിയോടെ ആ മാന്യനു ഒരു നന്ദി പറയാം എന്ന് കരുതി ഒരു താങ്ക്സ് പറഞ്ഞു ...അദ്ദേഹം ഇട്സ് ഓക്കേ എന്നും പറഞ്ഞു എവിടെ ടിക്കറ്റ്‌ ??? കുടുങ്ങി പോയി എന്ന് പറയാനുണ്ടോ ..എടുത്ത വഴിക്ക് ഞാന്‍ സുബൈറിനോട്‌ പറഞ്ഞു ടിക്കറ്റ്‌ കൊടുക്കെടാ ..സുബൈര്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയപ്പഴെ ഞാന്‍ അതു കളഞ്ഞു ...എന്നാ വാ നമുക്കത് എടുക്കാം എന്ന് അദ്ദേഹം ഞാന്‍ പറഞ്ഞു എവിടെയാ ഇട്ടതു എന്ന് എങ്ങിനാ  സാറെ കണ്ടു പിടിക്കുക ...അദ്ദേഹം അതൊന്നും എനിക്കറിയേണ്ട പ്ലാറ്റ് ഫോം കടന്നതിനു ശേഷമല്ലേ ടിക്കറ്റ്‌ കളയെണ്ടത്..നിങ്ങള്‍ മുതിര്‍ന്ന കുട്ടികളല്ലേ  ഇതെല്ലാം ആരെങ്കിലും പറഞ്ഞു തന്നിട്ട് വേണോ എന്ന് ...ഇനിയിപ്പോ എന്താ ചെയ്യുക ..നടക്കു സ്റ്റേഷനിലോട്ട് .അല്ലെങ്കില്‍ ഫൈന്‍ കേട്ടു...സ്റ്റേഷനില്‍ പോകുന്നത് ശേരിഅല്ല ഫൈന്‍ കെട്ടാം അങ്ങിനെ ഞങ്ങള്‍ ഫൈന്‍  കെട്ടാന്‍ തീരുമാനിച്ചു ഫൈന്‍ കേട്ടു ഞെട്ടി പോയ്‌ ആയിരം രൂപ ...കയ്യിലുള്ളതോ ആകെ ആയിരം രൂപയും ..ഇതു മുഴുവന്‍ കൊടുത്താല്‍ ഞങ്ങള്‍ക്ക് തിരിച്ചു പോകേണ്ടേ എന്തു ചെയ്യും കുറെ ആശാനെ സോപ്പിട്ടു നോക്കി എങ്കിലും നോ രക്ഷ ..അവസാനം കയ്യിലുള്ള രൂപയും കൊടുത്തു പുറത്തിറങ്ങി ...
                    
                   പുറത്തിറങ്ങിയപ്പോള്‍ വിശന്നിട്ടും വയ്യ    നട്ടുച്ച സമയം എന്തെങ്കിലും കഴിക്കേണ്ടെ    വഴിയുണ്ടാകും എന്നു പറഞ്ഞു കുറച്ചു ദൂരം നടന്നു വിശാലമായ ഒരു അരുവിയുടെ തീരത്ത് ഇരിപ്പുറപ്പിച്ചു എന്തു ചെയ്യും എന്നൊരു എത്തുംപിടിയും കിടുന്നില്ല ...അതിനിടക്ക് അവന്‍റെ കുട്ടി വിളിച്ചു ശല്യം ചെയ്യുന്നു .എവിടെ നിങ്ങള്‍ എപ്പോള്‍ വരും ഞാന്‍ ഒരുപാട് നേരമായി കാത്തു നില്‍ക്കുന്നു .ദേഷ്യം കൊണ്ട് അവന്‍ പറഞ്ഞു നീ എവിടെങ്കിലും പോയി പണ്ടാരമടങ്ങു ....അതിനു ശേഷം പിന്നീടവളെ കണ്ടിട്ടുമില്ല സംസാരിച്ചതും ഇല്ല ....അങ്ങിനെ കുറച്ചു ദൂരം നടക്കാമെന്ന് വച്ചു എണീറ്റ് കുറച്ചു ദൂരം നടന്നപ്പോള്‍ മുന്‍പില്‍ അതാ ഒരു കല്യാണ മണ്ഡപം പിന്നെ ഒന്നും ചിന്തിച്ചില്ല കല്യാണ ചെറുക്കന്റെ ബാപ്പക്ക് ഒരു സലാം പറഞ്ഞു അകത്തു കയറി കുശാലമായി ബിരിയാണി അടിച്ചു വിഷപിനു ഒരു അറുതി വരുത്തി ...
               
               വിശപ്പിന്റെ ചൂട് മാറിയപ്പോഴാണ്  ഞങ്ങള്‍ ആ പാവത്തിന്‍റെ [ഗഫൂരിന്റെ ] കാര്യം ആലോചിച്ചത് അവന്‍ അവിടെ എത്തിക്കാണുമോ എന്താ അവന്‍ വിളിക്കാത്തത്  എന്തായാലും അവനു ഒന്നു വിളിച്ചേക്കാം എന്നു കരുതി വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്‌ ..എന്തു പറ്റിയെടാ അവനു .ഇനി അവനും പറ്റികാണുമോ ഇതുപോലെ വല്ലതും ..എന്തായാലും വേണ്ടിയില്ല നമുക്കെങ്ങിനെ എങ്കിലും വീട്ടില്‍ എത്തണ്ടേ  ബസ്സില്‍ എന്തായാലും പോകാന്‍ പറ്റത്തില്ല  ''അമ്മ തന്നെ ശരണം ''[അമ്മമീന്‍സ്‌ ഗവര്‍മെന്റ് ] അങ്ങിനെ പാത്തും പതുങ്ങിയും വീണ്ടും കയറി കള്ളവണ്ടി അങ്ങിനെ തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഇതേ വരുന്നു ഗഫൂറിന്റെ വിളി  ഞങ്ങള്‍ വിജാരിച്ചത് പോലെ തന്നെ അവിടെയും സംഭവിച്ചിരിക്കുന്നു ...അളിയാ ഞാനിവിടെ കുടുങ്ങിയെട ടി ടി ടി ആര്‍ പിടിച്ചു എന്നെ.... ഇതു വരെ അകത്തായിരുന്നു കയ്യിലുള്ളതും പോയി മൊബൈലില്‍ ചാര്‍ജും ഇല്ല .നീ ഒന്നിങ്ങു വാടാ ......അതു കേട്ടപ്പോഴാണ്  ഒന്നു സമാധാനമായത് ...ഞാന്‍ ഒരു സന്തോഷത്തിന്‍റെ ആഹ്ലാദ ചിരിയും ചിരിച്ചോണ്ട് അവനോട് പറഞ്ഞു നമ്മളൊക്കെ ഗവര്‍മെന്റിന്റെ മക്കളല്ലേ അപ്പോള്‍ '' അമ്മ തന്നെ ശരണം ''
     അങ്ങിനെ  ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ എന്ന പഴന്‍ജോല്ല് തിരുത്തി 
                      ഞാന്‍ കുഴിച്ച കുഴിയില്‍ ഞങ്ങള്‍ തന്നെ .....
                                                                                                        

കുരുത്തക്കേട്‌


അഹങ്കാരത്തിന് കയ്യും കാലും വെക്കുക എന്നു കേട്ടിട്ടില്ലേ ...അതുപോലെ  ഒരു കുരുത്തക്കെടിനു  കയ്യും കാലും വച്ച ഒരാളാണ് നമ്മുടെ കഥാ നായകന്‍ നിസാര്‍ ...ഞാന്‍ ഖത്തര്‍ ല്‍  വന്നിട്ട് ഏതാണ്ട് രണ്ടു വര്‍ഷത്തിനടുത്തയി .. ഇവിടെ വന്നിട്ട് അടി കൊണ്ടില്ല എന്നു പറഞ്ഞാല്‍ വളരെ മോശമല്ലേ എന്‍റെ കൂട്ടുകാരൊക്കെ രണ്ടു കവിളും നീട്ടി അടി വാങ്ങിച്ചു കഴിഞ്ഞിരിക്കുന്നു ..ഇനി വാങ്ങാന്‍ ഉള്ളതു ഞാന്‍ മാത്രം അവര്‍ക്കാണെങ്കില്‍ ഞാന്‍ അടി വാങ്ങാഞ്ഞിട്ടു ഇരിക്ക പോറുതിയും ഇല്ല ..അങ്ങിനെ ഞാനും തീരുമാനിച്ചു എന്തായാലും വേണ്ടിയില്ല ഇവരുടെ ഒരാഗ്രഹം അല്ലെ ഒന്നു വാങ്ങിച്ചേക്കാം .അങ്ങിനെ അതിനുള്ള തയ്യാറെടുപ്പിലായി പിന്നീടുള്ള ദിവസങ്ങള്‍ 
             
             അങ്ങിനെ ഒരു നാള്‍ എന്‍റെ കൂട്ട് കാരന്‍റെ വണ്ടി STARTING TROUBLE ആയതിനെ തുടര്‍ന്ന് അവന്‍റെ അടുത്ത് വരെ പോകേണ്ടി വന്നു ..പുള്ളിക്ക് കാലത്ത് ആറെ മുപ്പതിന് ഓട്ടം ഉള്ളതാണ്  എന്നെ വിളിക്കുന്നതോ ആറെ പതിനഞ്ചിനും..അഞ്ചു മിനിറ്റിന്റെ ധൈര്ഗ്യമേ ഒള്ളു ഞങ്ങളുടെ  റൂമില്‍ നിന്നും പുള്ളിയുടെ റൂമിലോട്ട് ...പുള്ളിയുടെ ചാര്‍ജിംഗ് വയര്‍ എന്‍റെ കയ്യില്‍ ആണു  ...അതില്ലാതെ ഒന്നും നടക്കത്തും ഇല്ല ...അങ്ങിനെ അതും എടുത്തു കൊണ്ട് പോകാന്‍ തുടങ്ങി ..
            അല്‍പ ദൂരം ചെന്നപ്പോള്‍ ട്രാഫിക് ബ്ലോക്ക്‌ ...നീളത്തില്‍ അങ്ങിനെ നീണ്ടു കിടക്കുന്നു .പുറത്താണെങ്കില്‍ നല്ല കുളിരും മഞ്ഞും ... ..നമ്മുടെ നാട്ടിലെ പോലെ വലതു തിരിയാനോ ഇടത് തിരിഞ്ഞു പോകാനോ ഒന്നിനും പറ്റത്തില്ല ...ഞാന്‍ നോക്കിയിട്ട് ഒരു രക്ഷയും കാണുന്നില്ല  ..ഇതു വഴി പോയാലെ എനിക്ക് അവന്‍റെ റൂമില്‍ എത്താന്‍ ഒക്കത്തും ഒള്ളു  ഞാന്‍ ഇരുന്നു  ചിന്തിച്ചു ..ഇനി എന്തു ചെയ്യും ട്രാഫിക് ആണെങ്കില്‍ ഇപ്പോള്‍ അടുത്തെങ്ങും തീരുന്ന പ്രശ്നവും ഇല്ല ..ഞാന്‍ എത്താതെ പുള്ളിക്ക് ജോലിക്ക് പോകാനും പറ്റത്തില്ല  ഇങ്ങിനെ  ആലോജിചിരിക്കുമ്പോള്‍ പെട്ടെന്ന്  ചെറിയൊരു ആശയം തലക്കകത്ത് പൂവിട്ടു ..
   
      റോഡിന്‍റെ വലതു വശത്തായിട്ടു പരവതാനി വിരിചെന്ന വണ്ണം നല്ല പച്ച പുല്‍ പരവധാനി വിരിച്ചു വച്ചിട്ടുണ്ടേ ...ഇതിലൂടെ ഒന്നു പയറ്റി നോക്കിയാലോ ?...കയറി കഴിഞ്ഞതിനു ശേഷം പണി കിട്ടുമോ എന്നൊരു പേടിയും ..എന്തായാലും വേണ്ടിയില്ല വരുന്നിടത് വച്ചു കാണാം എന്നു കരുതി രണ്ടും കല്‍പിച്ചു മുന്‍പോട്ടെടുത്തു   .. രാത്രിയിലെ ക്ഷീണവും നല്ല കുളിരുള്ള കാറ്റും ഉള്ളതു കൊണ്ടാവാം നമ്മുടെ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വണ്ടി ആക്സിടെന്റ്റ് ആയിരിക്കുന്നു .. അതിന്‍റെ ജാഥ ആണു ഈ ട്രാഫിക് ബ്ലോക്ക്‌ ....അങ്ങിനെ ഏറ്റവും മുന്‍പില്‍ എത്തിയപ്പോള്‍ അതാ അവിടെ നില്‍ക്കുന്നു പോലീസ് ...ഞാന്‍ ഇതു ശ്രധിച്ചുണ്ടയിരുന്നില്ല ..പണി കിട്ടി  എന്നു പറയാനുണ്ടോ .....
   
         അത്യാവശ്യം തടിയും ആരോഗ്യവും ഉള്ള ഒരു പോലീസ് വണ്ടിയില്‍ നിന്നും ഇറങ്ങി വന്നു ...ഡോര്‍ തുറന്നു പുറത്തിറങ്ങാന്‍ ആവശ്യപെട്ടു ...ഞാന്‍ രണ്ടു വശത്തേക്കും നോക്കി രണ്ടു വശത്തും വണ്ടികള്‍ക്കുള്ളില്‍ ഇരുന്നു കാഴ്ച കാണുന്നു കാഴ്ചക്കാര്‍ കൂളിംഗ്‌ സ്ടിക്കെര്‍ ഉള്ളവര്‍ ഗ്ലാസ് താഴ്ത്തി കാഴ്ച കാണുന്നു ...എന്‍റെ പിറകില്‍ ആണെങ്കില്‍ അടി ഷെയര്‍ ചെയ്യാന്‍ ആരും ഇല്ല ...ഞാന്‍  പതുക്കെ ഡോര്‍ തുറന്നു പുറത്തിറങ്ങി ഒന്നു കൂടെ ചുറ്റും നോക്കി തിരിഞ്ഞതും കിട്ടി  നല്ല ചൂടോടെ വലതു കവിളില്‍ ..ഇതു നിന്‍റെ ബാപ്പാന്‍റെ വക ആണോടാ എന്നും ചോദിച്ചു കൊണ്ട്  ..അറബി നന്നായി അറിയാത്തത് കൊണ്ടും ചൂടോടെ കിട്ടിയതിന്‍റെ സന്തോഷം കൊണ്ടും പിന്നെ തിരിച്ചു പറയാന്‍ എനിക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല ...അതിനടയില്‍ മറ്റവന്‍ വിളിച്ചു തെറിയോടു തെറി നീ എവിടെ പോയി കിടക്കുവാടാ അലവലാധീ...ഞാന്‍ പറഞ്ഞു ഞാനിവിടെ നിന്‍റെ അടിയന്തിരം കൂടാന്‍ വന്നതാ വേണെങ്കില്‍ വന്നു ഉണ്ടിട്ടു പൊയ്ക്കോ
     ...പോലീസുകാരന്‍ അത്യാവശ്യം മനസാക്ഷി ഉള്ളതോണ്ട് നല്ലൊരു തുക ഫൈനും കൂടാതെ ബ്ലോക്ക്‌ തീരുന്നത് വരെ എന്നെ അവിടെ സെക്യൂരിറ്റി ആയി വെയിറ്റും ചെയ്യിച്ചു ..എല്ലാം തീര്‍ന്നതിനു ശേഷമാണു പിന്നെ എന്നെ വിട്ടത് ...
                                                                              [ തുടരും ......]