ചന്ദ്രനില്‍ ചെന്ന് നോക്കിയാലും അവിടെയും കാണാം മലയാളിയുടെ ചായ പീടിക എന്ന് വരെ പറയും, മലയാളികളുടെ ബാഹുല്യം കൊണ്ട്...എന്നിട്ടും ഈ കുഞ്ഞളിയന്‍ ചെന്ന് പെട്ടത് ശരിക്കും പറഞ്ഞാല്‍ ഒരു പട്ടി കാട്ടില്‍ തന്നെയായിരുന്നു . ...ഫ്രണ്ട് എന്നു പറയാന്‍ ആരും തന്നെ ഇല്ല ..ചൂണ്ടികാട്ടാന്‍ ആകെയുള്ളത് ഒരു ഹിന്ദിക്കാരന്‍, അതാണെങ്കില്‍ ഒരു റേഞ്ച് കിട്ടാത്ത സൈസും . ഉള്ളതും ഇല്ലാത്തതും സെയിം ..അതുകൊണ്ട് തന്നെ കുഞ്ഞളിയാണ് ടൈം പാസ് ആയി ഒന്നും തന്നെ ഉണ്ടായിരുന്നില്ല ...ആകെ മൂഡ് ഔട്ട്, സമയം ഒച്ചിഴയുന്ന പോലെ മൂകവും അവാര്‍ഡ് ഫില്മിനെക്കാള്‍ കഷ്ടം..ഞാന്‍ പല രീതിയിലും ആലോചിച്ചു നോക്കി എങ്ങിനെയാണ് ഇതില്‍ നിന്ന് മറികടക്കുക. ആകെ പണിയുള്ളത് കാലത്ത് രണ്ടു മണിക്കൂര്‍ അത് കഴിഞ്ഞാല്‍ ഒരു കിളിയോ അല്ലങ്കില്‍ ആനയോ ഇല്ലാത്ത സ്ഥലത്ത് മുഷിപ്പോടെ ചരടില്‍ കെട്ടിയിട്ട കൂടുതല്‍ ഉയരങ്ങള്‍ പോയിട്ട് കടല്‍ കരയില്‍ത്തന്നെ പറക്കാന്‍ കഴിയാതെ പട്ടം പോലെ ബന്ധനസ്ഥനായി . ...ചിന്തയില്‍ ഒന്ന് മാത്രം ഇങ്ങിനെ പോയാല്‍ ഭ്രാന്താവും അല്ലങ്കില്‍ എന്തെങ്കിലും ഒരു വഴി കാണണം .....ഇനി പോയാല്‍ തന്നെ ആരാണ് കൂട്ടിനു...അറബി ആണെങ്കില്‍ നല്ല വശവുമില്ല .ആകെ അറിയുന്ന അറബി നമ്മള്‍ ഗഫൂര്‍ക്ക ദോസ്ത് പടിപ്പിച്ചപോലെയുള്ളതും....പിന്നെ എങ്ങോട്ട് പോകും നാട്ടിലെ സ്നേഹിതനോട് പറഞ്ഞപ്പോള്‍ അവന്‍ പറയാ നിനക്ക് ഫേസ് ബൂകെ അക്കൌന്റ് ഇല്ലേ...അതിലൂടെ ഒന്ന് ശ്രമിച്ചു നോക്ക് എന്ന് ....
മുന്‍പ് എനിക്കും ഫേസ് ബുക്ക് എക്കൌന്റ്റ് ഉണ്ട് എന്ന് പറയാന്‍ വേണ്ടി ഒരു ഐ ഡി ഉണ്ടാക്കിട്ടുണ്ടെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല ....അതുകൊണ്ട് തന്നെ അതില്‍ വല്യ പിടിപാടൊന്നും ഉണ്ടായിരുന്നില്ല കുഞ്ഞളിയനു .....പിന്നെ പ്രത്യേകിച്ച് എന്നെ പോലെയുള്ള " മലയാളികള്‍ക്ക്" ഫേസ് ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലല്ലോ .... അടുത്ത പ്രശ്നം കമ്പ്യൂട്ടര്‍ ആണു ...മൊബൈലില്‍ കളിച്ചാല്‍ അത്ര ശരിയാവില്ല ...അതിനൊരു അര്‍ത്ഥവും കിട്ടില്ല ഇവിടെ ആകെയുള്ളത് ഒരു അമ്മാവന്‍ ആണ് കുറച്ചു ദൂരെയാണെങ്കിലും ഒന്നും മുട്ടി നോക്കാം എന്ന് വിചാരിച്ചു..കിട്ടിയാല്‍ കിട്ടി അല്ലങ്കില്‍ ചട്ടി എന്ന് പറഞ്ഞപോലെ പിന്നെ അതിന്റെ തയ്യാറെടുപ്പിലായി..അത് വരെ മൊബൈല്‍ തന്നെ രക്ഷകന്‍.... അവനെ സ്തുതിച്ചു കൊണ്ട് പഴയ iഐ ഡി യില്‍ സൈന്‍ ചെയ്തു ...എന്തോ കഥ.....ഇതേ കിടക്കുന്നു പുലിവാല്‍ ..എന്ത് കൊണ്ടോ എന്നറിയില്ല സാധനം ബ്ലോക്ക് ആണ് ...ഇനിയെന്താ ചെയ്യുക .വലിയ ചെലവ് ഒന്നും ഇല്ലാലോ...നമ്മളോടാ കളി....പുതിയത് ഒരെണ്ണം തുടങ്ങുക തന്നെ ..അങ്ങിനെ വീണ്ടും കുഞ്ഞളിയന്‍ ഒരു ഐ ഡി കൂടെ ഉണ്ടാക്കി. ..കണ്ടവര്‍ക്കെല്ലാം റിക്വസ്റ്റ് കൊടുത്തു ....പലരും കുഞ്ഞളിയന്റെ അവസ്ഥ മനസ്സിലാക്കി ആഡ് ചെയ്തു ..എന്നിട്ടുണ്ടോ കുഞ്ഞളിയനു വല്ല കാര്യവും ..വേറൊന്നും അല്ല ..ആരും തന്നെ കുഞ്ഞളിയനു റിപ്ലയ് കൊടുക്കുന്നില്ല ...കമന്റ്സ് കൊടുത്തത് മിച്ചം ...പലരും ഫ്രണ്ട്സിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി കുഞ്ഞളിയനെ ആഡ് ചെയ്യുന്നു ..അതെ സ്ഥാനത്തു പെണ്‍കുട്ടികള്‍ക്ക് നിറയെ കമെന്റ്സും..ഏതായാലും ഇനി പെണ്ണായ് ജനിക്കാന്‍ പറ്റില്ല...വിടില്ല ഞാന്‍ എനിക്കും കമന്റ് കിട്ടണം...ലൈക് കിട്ടണം...ഇവന്മാര്‍ക്കൊക്കെ (പെണ്‍ തല കണ്ടാല്‍ തേനുറ്റുന്ന) ഒരു പണി കൊടുക്കണം ...കമ്പ്യൂട്ടര്‍ ഒന്ന് വരട്ടെ ...നിങ്ങളെയൊക്കെ ഒന്ന് ശരിയാക്കി എടുക്കാന്‍ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ ..എന്നും കരുതി ഇരിക്കുമ്പോള്‍ അതാ വരുന്നു എന്റെ പൊന്നമ്മാവന് സാക്ഷാല്‍ കംപ്യൂട്ടറും ആയി
ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് എല്ലാം റെഡി ആക്കി കുഞ്ഞളിയന്‍ ആദ്യമായി ഒരു പെണ്ണിന്‍റെ പേരില്‍ ഫെക് ഐ ഡി ഉണ്ടാക്കി ...ഇത്തവണ തെറ്റിയത് പെണ്കൂസന്‍ മാര്‍ക്കാണ് ...പലരും കുഞ്ഞളിയനെ തേടിയെത്തി ...ഒലിപ്പിക്കുന്നവരും പഞ്ചാരയടിക്കുന്നവരും ആയി അങ്ങിനെ കുറെ പേര്‍ ...റിക്വസ്റ്റ്ന്‍റെ അഞ്ചു കളികള്‍ ...പലരെയും ആഡ് ചെയ്യാന്‍ ടൈം കിട്ടുന്നില്ല ..ആഡ് ചെയ്യാത്തവര്‍ പ്രൈവറ്റ് മെസ്സേജ് അയച്ചു എന്നെ ആഡ് ചെയ്യു ചെയ്യ് എന്ന് ഒരേ നിര്‍ബന്ധം ..ആഡ് ചെയ്തു ചെയ്തു അയ്യായിരത്തിന് മുകളില്‍ ആയപ്പോള്‍ റിക്വസ്റ്റ് നു ഒരു പരിഹാരം ആയി ...ആഡ് ചെയ്യാന്‍ കഴിയാത്തവരെ വിഷമിപ്പിക്കെണ്ടല്ലോ എന്ന് കരുതി കുഞ്ഞളിയന്‍ വീണ്ടും തുടങ്ങി ഫെകു ഐ ഡി കള്‍ ... കുഞ്ഞളിയന്‍ ശരിക്കും ഫേസ് ബുക്കിലെ കിരീടം വെക്കാത്ത രാജാവായി ...അങ്ങിനെ പ്രജകളെ സുഖിപ്പിച്ചു വാഴുന്നകാലം..അഹങ്കാരം കൊണ്ടോ എന്തോ ഇതെല്ലാം കണ്ടു നമ്മുടെ ഫേസ് ബുക്ക് മുത്തപ്പന് സഹിച്ചില്ല ..കുഞ്ഞളിയന്റെ എല്ലാം എല്ലാം ആയ ഫസ്റ്റ് ഐ ഡി അങ്ങേരു അങ്ങ് ബ്ലോക്ക് ചെയ്തു ......
പാവം മല്ലൂസ്.............എന്റെ ലൈകും കമന്റ്സും അവര്‍ ഇനിയും പ്രതീക്ഷിക്കുന്നു...പക്ഷെ എത്രനാള്‍ അല്ലെ... തുടരും .......
screenplay ; SHEREEF KACHERY
story,diroction ; NISAR KUTTIPPURAM
No comments:
Post a Comment